ഡിജിറ്റൈസേഷന്: സൗദിയില് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും പൂട്ടുന്നു
ജിദ്ദ : സൗദിയില് ജീവിതത്തിന്റെ സര്വ മേഖലകളെയും സ്വാധീനിക്കാന് തുടങ്ങിയ ഡിജിറ്റൈസേഷന് പ്രക്രിയയുടെ ഫലമായി രാജ്യത്ത് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഡിജിറ്റല് സേവനങ്ങള്ക്കുള്ള സ്വീകാര്യത വര്ധിച്ചതിന്റെ ഫലമായി തുടര്ച്ചയായി നാലാം വര്ഷമാണ് സൗദിയില് ബാങ്ക് ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം കുറയുന്നത്. ബാങ്കിംഗ് മേഖലയിലെ ലയനങ്ങളും സ്ത്രീപുരുഷന്മാര്ക്ക് പ്രത്യേകം പ്രത്യേകമുണ്ടായിരുന്ന ചില ശാഖകള് പരസ്പരം ലയിപ്പിച്ചതും ബാങ്ക് ശാഖകള് കുറയാന് ഇടയാക്കിയ ഘടകങ്ങളാണ്.കഴിഞ്ഞ വര്ഷാവസാനത്തോടെ സൗദിയില് ബാങ്ക് ശാഖകളുടെ എണ്ണം 1,900 ഓളം ആയി കുറഞ്ഞു. […]