ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി മുതൽ
മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തിന്റെ രണ്ടാം ഘട്ടം ജനുവരി മുതൽ നടപ്പാക്കിത്തുടങ്ങും. 2027 ജൂലൈ ഒന്നോടെ പൂർണമായും പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ വർഷം ജൂലൈയിൽ ആശുപത്രി, ഫാർമസി ക്ലിനിക് എന്നിവിടങ്ങളിലാണ് നടപ്പാക്കിയത്. 2025 ജനുവരി ഒന്നുമുതൽ ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ ഷോപ്പ്, സർവീസ് സെൻറർ, വാച്ച് സർവീസ്, ഹൗസ്ഹോൾഡ് കടകൾ തുടങ്ങിയ […]














