ജനുവരി അഞ്ച് മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി: ജനുവരി അഞ്ച് മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സന്ദർശക വിസയിൽ വന്ന ശേഷമുള്ള ഓവർ സ്‌റ്റേയ്ക്ക് പ്രതിദിനം 10 ദിനാർ അടക്കമുള്ള വർധനവാണ് നടപ്പാക്കുന്നത്. താൽക്കാലിക റെസിഡൻസി കാലാവധി കഴിഞ്ഞവർക്കും റെസിഡൻസി കാലാവധി കഴിഞ്ഞവരും രാജ്യം വിടാൻ വിസമ്മതിച്ചവരുമായ പ്രവാസികൾക്കും പുതിയ സംവിധാനം ബാധകമാണ്. മുമ്പത്തെ പരമാവധി പിഴയായ 600 ദിനാറിൽ നിന്ന് ഗണ്യമായ വർധനവാണ് പുതിയ പിഴകളിൽ കാണിക്കുന്നത്. ജനുവരി അഞ്ച് മുതൽ […]














