സൗദിയിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു
സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർണമായി. മാസപ്പിറവി നിരീക്ഷിക്കാനായി വിദഗ്ധർ എത്തി തുടങ്ങി. മാസപ്പിറവി ദൃശ്യമാകാൻ കുറഞ്ഞ സമയം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനിടെ തുമൈറിൽ പൊടിക്കാറ്റ് ശക്തമായി. എന്നാൽ ആകാശം 70 ശതമാനവും മാസപ്പിറവി കാണാൻ പര്യാപ്തമാണെന്നും സൌദി സമയം 6.04 മുതൽ 6.15 വരെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും അബ്ദുല്ല അൽ ഖുദൈരി പറഞ്ഞു. അതേ സമയം ആകാശം തെളിച്ചമല്ലാത്തതിനാൽ ഇന്ന് മാസപ്പിറവി കാണുക ദുഷ്കരമാണെന്നാണ് അൽ ഖസീം വാനനിരീക്ഷക വിഭാഗം […]