ഇരുഹറമുകളിലും തറാവീഹ് നമസ്കാരത്തിൽ അണിനിരന്നത് ലക്ഷങ്ങൾ
മക്ക: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റമദാന്‍റെ ആദ്യരാത്രിയിലും രണ്ടാം രാവിലും മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിൽ അണിനിരന്നത് വിദേശികളും സ്വദേശികളും തീർഥാടകരുമടക്കം ലക്ഷങ്ങൾ. ഞായാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവികണ്ട വിവരം ലഭിച്ചതോടെ ഇശാഅ്, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ആളുകൾ ഹറമുകളിലേക്ക് ഒഴുകിയെത്തി. മക്ക ഹറമിലെ തറാവീഹ് നമസ്‌കാരത്തിന് ശൈഖ് ബദർ അൽ തുർക്കി, ഡോ. അൽ വലിദ് അൽ ശംസാൻ, ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് എന്നിവർ നേതൃത്വം നൽകി. സംസം, ഉന്തുവണ്ടികൾ, മുസ്ഹഫുകൾ, നമസ്കാര പരവതാനി […]