കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍ തുടങ്ങിയ മൂന്നു പുതിയ സേവനങ്ങള്‍ കൂടി അബ്ശിറില്‍ ആരംഭിച്ചു
റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ മൂന്നു പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ചു. കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍, സൗദി പൗരന്റെ വിദേശിയായ മാതാവിന്റെ ഇഖാമ പുതുക്കല്‍, ആശ്രിതരെ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങളാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. റിയാദില്‍ മിനിസ്ട്രിറ്റി സ്റ്റാഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൗദി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ ഡോ. സ്വാലിഹ് അല്‍മുറബ്ബ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. സമയവും അധ്വാനവും ലാഭിക്കാന്‍ സഹായിക്കുന്ന രീതിയിൽ ഗുണഭോക്താക്കള്‍ക്ക് […]












