വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: വാണിജ്യ ഉൽപ്പന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം. സാധുവായ ലൈസൻസില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന കർശനമാക്കിയിട്ടുണ്ട്. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉത്പന്നങ്ങൾ എന്നിവയിൽ ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ […]













