ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു
മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമി’ന്റെ പങ്കാളിത്തത്തോടെ ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. പരിപാടികൾ മൂന്ന് ദിവസം നീണ്ടുനിൽക്കും. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ തീർഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാൻ ഭരണകൂടം നിരന്തരം പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ഫോറം ഉദ്ഘാടനം ചെയ്ത മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ പറഞ്ഞു. […]