സ്വകാര്യ മേഖലയിൽ ഏറ്റവും ഉയർന്ന വളർച്ച സൗദിയിൽ; ക്രെഡിറ്റ് റേറ്റിങ് ഉയർന്നു
ജിദ്ദ: സാമ്പത്തിക രംഗത്തെ വൈവിധ്യവൽക്കരണ നടപടികൾ മികച്ച ഫലം ചെയ്യുന്നത് കണക്കിലെടുത്ത് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. പ്രാദേശിക, ഫോറിൻ കറൻസി വിഭാഗത്തിൽ സ്ഥിരതയോടെയുള്ള എഎത്രീ (Aa3) റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്. സമ്പദ്ഘടനയെ വൈവിധ്യവൽക്കരിക്കുന്നതിൽ രാജ്യം നേടിയ പുരോഗതിയുടേയും എണ്ണ ഇതര മേഖലയുടെ ശക്തമായ വളർച്ചയുമാണ് ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താൻ സഹായകമായതെന്ന് മൂഡീസ് റിപോർട്ട് പറയുന്നു. കാലക്രമേണ ഈ പുരോഗതികൾ സൗദി അറേബ്യയുടെ എണ്ണ വിപണികളിലുള്ള വലിയ ആശ്രിതത്വം […]













