സൗദിയില്‍നിന്ന് എക്‌സിറ്റ് റീ എന്‍ട്രി; പ്രവാസികള്‍ ഓര്‍മിക്കേണ്ട കാര്യങ്ങള്‍
ജിദ്ദ : സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യുന്നതിന് ആവശ്യമായ ഇഖാമ കാലാവധി സാഹചര്യമനുസരിച്ച് വ്യത്യസ്തമാണ്. ജീവനക്കാര്‍ സ്വയം അപേക്ഷിക്കുകയാണെങ്കില്‍ വിസ കാലവധിക്കപ്പുറം മൂന്ന് മാസത്തെ കുറഞ്ഞ വാലിഡിറ്റി ഉണ്ടായിരിക്കണം. എന്നാല്‍ തൊഴിലുടമ വിസ ഇഷ്യൂ ചെയ്യുമ്പോള്‍ ഇഖാമയുടെ സാധുത റിട്ടേണ്‍ തീയതിക്ക് അപ്പുറമായാല്‍ മാത്രം മതി.ആശ്രിതരുടെ കാര്യത്തില്‍ എക്‌സിറ്റ് റീഎന്‍ട്രി വിസ ഇഖാമ തീരുന്ന തീയതിക്ക് എഴു ദിവസം മുമ്പ് വരെ നല്‍കാം. വ്യക്തികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിശ്ചിത വിസ […]