വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് നാളെ മുതൽ
നിയന്ത്രണം
മക്ക: വിശുദ്ധ ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മെയ് 4 ശനിയാഴ്ച മുതൽനിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ്ജ് പെർമിറ്റ്, ഉംറ പെർമിറ്റ്, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ – ശനി – മുതൽ ചെക്ക് പോയിന്റിൽ തടയും. വാഹനങ്ങൾ തിരിച്ചയക്കും. അതേ സമയം, ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ […]