ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് : വ്യാജ പരസ്യം നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ

ജിദ്ദ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ ഈടാക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇലക്ട്രോണിക് വാണിജ്യ നിയമത്തിലെ ആർട്ടിക്കിൾ 11 അനുസരിച്ചാണ് പിഴ ഈടാക്കുന്നത്. പരസ്യം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം പൂർണമായും ഭാഗികമായോ നിരോധിക്കുകയും ചെയ്യും. ഉപഭോക്താവിനെ വഞ്ചിക്കുന്നതിനോ കബളിപ്പിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്ക് പിഴ ചുമത്തും. അതുപോലെ, ഏതെങ്കിലും സ്ഥാപനത്തിന്റെ വ്യാപാരമുദ്രകളിൽ മാറ്റം വരുത്തിയോ തെറ്റായോ ഉപയോഗിച്ചും പരസ്യം ചെയ്യുന്നതും പിഴ ചുമത്താൻ ഇടയാക്കുമെന്നും വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഓൺലൈൻ ടാക്സി നിയമങ്ങളിൽ പുതിയ വ്യവസ്ഥകളുമായി  സൗദി ഗതാഗത അതോറിറ്റി

റിയാദ് : സഊദിയിൽ പരിഷ്കരിച്ച ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങളിൽ പുതിയ വ്യവസ്ഥകൾ. ടാക്സി ജീവനക്കാരും യാത്രക്കാരും നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് ടാക്സി നിയമങ്ങൾ പരിഷ്കരിച്ചതെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു. ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ജോലിയിൽ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്സി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരം ഉയര്‍ത്താനും ലക്ഷ്യം വെച്ചാണ് ഓണ്‍ലൈന്‍ ടാക്‌സി നിയമങ്ങൾ പരിഷ്കരിച്ചത്.അതേ സമയം ട്രിപ്പിനുള്ള യാത്രക്കാരൻ്റെ അഭ്യർത്ഥന സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

റിയാദ് : സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍ കെഎസ്എ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സ്റ്റുഡന്റ്‌സ് വിസ നല്‍കുകയെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. റിയാദില്‍ നടന്നുവരുന്ന ഹ്യൂമന്‍ കപാസിറ്റി ഇനീഷ്യേറ്റീവില്‍ പുതിയ വിസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.പുതിയ വിസ പദ്ധതി സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. നിലവില്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഞായറാഴ്ച മുതല്‍ അടക്കുന്നു

ജിദ്ദ : സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഭാഗങ്ങള്‍ ഞായറാഴ്ച മുതല്‍ അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികള്‍ക്ക് പത്ത് ദിവസത്തേക്കാണ് അടച്ചിടുക.സമ്പൂര്‍ണമായ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരുടെ സുരക്ഷ മാനിച്ചാണ് അടച്ചിടുന്നത്. മസ്ജിദുല്‍ അനാനി മുതല്‍ ഫലസ്തീന്‍ റോഡ് വരെയുള്ള ഭാഗങ്ങളിലെ ഇരിപ്പിടങ്ങളും മറ്റും പത്ത് ദിവസത്തേക്ക് ഉപയോഗിക്കാനാകില്ല. എന്നാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവില്ല. കോര്‍ണീഷിലെയും നടപ്പാതകളിലെയും ചെടികള്‍ നട്ടുപിടിപ്പിക്കല്‍, നടപ്പാതകള്‍, ജലധാരകള്‍, ലൈറ്റിംഗ് തൂണുകള്‍ എന്നിവയുടെ അറ്റകുറ്റപണി എന്നീ പ്രവൃത്തികളാണ് ഇവിടെ നടക്കാനിക്കുന്നത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജവാസാത്ത് സേവനം മരവിപ്പിച്ചാല്‍ എന്തു ചെയ്യണം…

സൗദി : ജവാസാത്ത് ഒരാള്‍ക്കുള്ള സേവനം മരവിപ്പിച്ചാല്‍ പിന്നെ അയാള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി അടിക്കുന്നതിനോ മറ്റു സേവനങ്ങളോ ലഭിക്കില്ല. മരവിപ്പിക്കുന്നതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയും അതിനുള്ള പോംവഴി ചെയ്യുകയുമാണ് വേണ്ടത്. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം നിങ്ങളുടെ പേരിലുണ്ടാവാം. അതുകൊണ്ടായിരിക്കാം സേവനം മരവിപ്പിച്ചിരിക്കുന്നത്. ഇതു കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിനു ശേഷമെ എക്‌സിറ്റ് റീ എന്‍ട്രി സേവനം ലഭിക്കൂ.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ട്രിപ്പുകൾ റദ്ദാക്കുന്ന ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് വിലക്ക് ഏർപ്പെടുത്തും

ജിദ്ദ : ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലാണ് ഈ ചട്ടം. ഇന്നലെ മുതല്‍ ഇത് നിലവില്‍വന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ രണ്ടര മാസം മുമ്പ് അംഗീകാരം നല്‍കിയിരുന്നു.ഉപയോക്താക്കളുടെയും ജീവനക്കാരുടെയും നിക്ഷേപകരുടെയും അനുഭവം മെച്ചപ്പെടുത്താനും സേവന നിലവാരം ഉയര്‍ത്താനും ഓണ്‍ലൈന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഊർജമേഖലയിൽ 75 ശതമാനം തൊഴിലുകളും സൗദിവത്കരിക്കും-മന്ത്രി

റിയാദ് : രാജ്യത്തെ 75 ശതമാനം തൊഴിലുകളും പ്രാദേശികവത്കരിക്കാൻ ഊർജമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അരലക്ഷം പുതിയ തൊഴിലവസരങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലകളിലെ വിടവുകൾ നികത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രമിക്കുകയാണ്. റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ബുധനാഴ്ച ആരംഭിച്ച ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സ്ത്രീകൾ വഹിക്കുന്ന മഹത്തായ പങ്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാത; അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറക്കുന്നു

റിയാദ് : കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. 1590 മീറ്റര്‍ പുതിയ ടണലും 840 മീറ്റര്‍ പഴയ ടണലും ഉള്‍പ്പെടെ 2430 മീറ്റര്‍ നീളമുള്ള ഈ തുരങ്കപാത മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാതയാണ്. നാളെ വ്യാഴാഴ്ച ഈ പാത ഗതാഗതത്തിന് തുറന്ന് കൊടുക്കും.റിയാദ് നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ഉപകാരപ്പെടുന്ന പദ്ധതിയിലെ ആദ്യ ടണലാണിതെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി കിരീടാവകാശിയും സെലന്‍സ്‌കിയും ചര്‍ച്ച നടത്തി

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയും ചര്‍ച്ച നടത്തി. ഉക്രൈന്‍, റഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും സൗദി, ഉക്രൈന്‍ ബന്ധങ്ങളും ഇരുവരും വിശകലനം ചെയ്തു. ഉക്രൈന്‍, റഷ്യ പ്രതിസന്ധിക്ക് പരിഹാരം കാണാനും സമാധാനമുണ്ടാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉക്രൈന്‍ പ്രസിഡന്റിനെ അറിയിച്ചു. പ്രതിസന്ധിയുടെ ഫലമായ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഇമാമുമാരും ബിശ്ത് ധരിക്കണമെന്ന് മന്ത്രി

ജിദ്ദ : സൗദിയിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരും മുഅദ്ദിനുകളും നമസ്‌കാര സമയത്ത് തോബിനു മുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രമായ ബിശ്ത് (മിശ്‌ലഹ്) ധരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. അലങ്കാരമെന്നോണം ബിശ്ത് ധരിക്കണമെന്നാണ് നിര്‍ദേശം. ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ബിശ്ത് ധാരണം നിര്‍ബന്ധമല്ല. ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖതീബുമാര്‍ പതിവുപോലെ ബിശ്ത് ധരിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. ഔദ്യോഗിക ഡ്യൂട്ടി സമയങ്ങൡ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും അടുത്തിടെ ഉന്നതാധികൃതര്‍ ബിശ്ത് നിര്‍ബന്ധമാക്കിയിരുന്നു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഉക്രൈന്‍ പ്രസിഡന്റ് സൗദിയില്‍

റിയാദ് : റഷ്യ,ഉക്രൈന്‍ യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ഉക്രൈന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കിയും സംഘവും റിയാദിലെത്തി. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ഉക്രൈനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ജിബ്‌രീന്‍, റോയല്‍ പ്രോട്ടോകോള്‍ വിഭാഗം അണ്ടര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി, ഇസ്രായിലി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല

ജിദ്ദ : സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഉത്തരവാദപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി വാണിജ്യ മന്ത്രിയും ഇസ്രായിലി സാമ്പത്തിക മന്ത്രിയും അബുദാബിയില്‍ കൂടിക്കാഴ്ച നടത്തിയതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല.യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ലോക വ്യാപാര സംഘടന പതിമൂന്നാമത് മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് നൈജീരിയന്‍ വാണിജ്യ മന്ത്രിക്കൊപ്പം സൗദി വാണിജ്യ മന്ത്രി നില്‍ക്കുന്നതിനിടെ ഒരാള്‍ മുന്നോട്ടുവന്ന് അഭിവാദ്യം ചെയ്ത് താന്‍ ഇസ്രായില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ യൂറോ-5  ഡീസലും പെട്രോളും

ജിദ്ദ : സൗദി വിപണില്‍ യൂറോ-5 ഗുണനിലവാര മാനദണ്ഡങ്ങളോടെയുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. നേരത്തെ വിപണിയിലുണ്ടായിരുന്ന ഡീസലിനും പെട്രോളിനും പകരമാണ് പുതിയ ഡീസലും പെട്രോളും പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന, ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനം നടപ്പാക്കി 2060 ഓടെ സീറോ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രാജ്യദ്രോഹം- സൗദിയില്‍ ഏഴു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് : രാജ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്ത ഏഴു പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്. അഹമദ് ബിന്‍ സൗദ്, സഈദ് ബിന്‍ അലി, അബ്ദുല്‍ അസീസ് ബിന്‍ ഉബൈദ്, അവദ് ബിന്‍ മുശ്ബിബ്, അബ്ദുല്ല ബിന്‍ ഹമദ്, മുഹമ്മദ് ബിന്‍ ഹദ്ദാദ്, അബ്ദുല്ല ബിന്‍ ഹാജിസ് എന്നിവരെയാണ് വധശിക്ഷക്കിരയാക്കിയത്. രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇവര്‍ പണം നല്‍കി സഹായിക്കുകയും ചെയ്തിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ചെങ്കടലിൽ കിഴക്കൻ ആഫ്രിക്കയുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് കാബിൾ തകരാറിൽ

റിയാദ് : ചെങ്കടലിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കാബിളിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ആഫ്രിക്കക്കും യൂറോപ്പിനുമിടയില്‍ ഡാറ്റകളുടെ ഒഴുക്കിനെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ കമ്മ്യുണിക്കേഷന്‍സ് കമ്പനി സെകോം അറിയിച്ചു. ഹുതികളുടെ ആധിപത്യമുള്ള സ്ഥലത്താണ് കാബിളിന് തകരാറ് സംഭവിച്ചിരിക്കുന്നതെന്നതാണ് അനുമാനം. തകരാറിന്റെ കാരണം കൃത്യമല്ല. ഹൂതികളുടെ ഏരിയയിലായതിനാല്‍ അറ്റകുറ്റപണിക്ക് ഭീഷണിയുണ്ട്. ചെങ്കടലിലെ പടിഞ്ഞാറന്‍ ഇന്റര്‍നെറ്റ് കാബിളുകള്‍ നശിപ്പിക്കുമെന്ന് നേരത്തെ ഹൂതികള്‍ അറിയിച്ചിരുന്നു. ചെങ്കടല്‍ മേഖലയിലെ പ്രതിസന്ധിയാണ് കാബിള്‍ തകരാറിന് കാരണമെന്ന് സെകോം അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് […]

error: Content is protected !!