ടൂറിസ്റ്റുകളും സഞ്ചാരികളും അടക്കമുള്ളവര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയില്‍ പറക്കും ഇലക്ട്രിക് കപ്പലുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കാൻ പദ്ധതി
ജിദ്ദ – ടൂറിസ്റ്റുകളും സഞ്ചാരികളും അടക്കമുള്ളവര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയില്‍ പറക്കും ഇലക്ട്രിക് കപ്പലുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്നു. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമിലാണ് പറക്കും ഇലക്ട്രിക് കപ്പലുകള്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷാദ്യത്തോടെ നിയോമില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ ആദ്യ ബാച്ച് ആയി എട്ടു ഇലക്ട്രിക് കപ്പലുകള്‍ സൗദി അറേബ്യക്ക് കൈമാറുമെന്ന് സ്വീഡിഷ് കമ്പനിയായ കാന്‍ഡല അറിയിച്ചു. ആദ്യ ബാച്ച് കപ്പലുകള്‍ അടുത്ത വര്‍ഷവും 2026 ആദ്യത്തിലുമായി കൈമാറും. കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമായ ജലഗതാഗത സംവിധാനം നല്കാന് പ്രത്യേകം […]