റമദാനിൽ പുതിയ സാമൂഹിക സംരംഭങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ദുബൈ ആർ.ടി.എ
ദുബൈ: സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ റമദാനിൽ വിവിധ മാനുഷിക, സാമൂഹിക സംരംഭങ്ങൾ നടപ്പാക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ‘നന്മയുടെ സഞ്ചാരം’ എന്ന തീമിൽ ദുബൈ മെട്രോ, ട്രാം ഓപറേറ്റർമാരായ ‘കിയോലിസു’മായി സഹകരിച്ച് ആർ.ടി.എ ജീവനക്കാർ, ഡെലിവറി റൈഡർമാർ, ട്രക്ക് ഡ്രൈവർമാർ, അബ്ര റൈഡർമാർ എന്നിവരെ ലക്ഷ്യംവെച്ചാണ് വിവിധ പരിപാടികളും സംരംഭങ്ങളും നടപ്പാക്കുന്നത്. ഇഫ്താർ ഭക്ഷണ വിതരണം, ബൈത്തുൽ ഖൈർ സൊസൈറ്റിയുടെ പങ്കാളിത്തത്തിൽ റമദാൻ ടെൻറ് പ്രൊജക്ട്, ‘വി ബ്രിങ് യു ക്ലോസർ ഇനീഷ്യേറ്റിവ്’ എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് […]