ഹജ്: പുതിയ ടവര് പാക്കേജ് ഉടന്, പുതുതായി 11000 പേർക്ക് കൂടി അവസരം
മക്ക – മിനായില് പുതുതായി നിര്മാണം പൂര്ത്തിയാക്കിയ ബഹുനില ടവറുകളില് താമസസൗകര്യം നല്കുന്ന പാക്കേജ് ഹജ്, ഉംറ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്ട്ട്. ആഭ്യന്തര ഹജ് തീര്ഥാടകരെ മാത്രം ലക്ഷ്യമിട്ടാണ് ഈ പാക്കേജ് പ്രഖ്യാപിക്കുന്നത്. ഇതില് 11,000 സീറ്റുകളാണുണ്ടാവുക. മിനായിലെ ജംറ കോംപ്ലക്സില് നിന്ന് ഒരു കിലോമീറ്റര് ദൂരെയാണ് പുതിയ ടവറുകള് നിര്മിച്ചിരിക്കുന്നത്. ഇവയില് താമസം നല്കുന്ന പാക്കേജ് നാലു ആഭ്യന്തര സര്വീസ് കമ്പനികളാണ് പ്രവര്ത്തിപ്പിക്കുക.പുതിയ ടവറുകള്ക്ക് അഞ്ചു നിലകള് വീതമാണുള്ളത്. ഇവയില് ഓരോന്നിലും തീര്ഥാടകര്ക്കു വേണ്ടി […]