കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം; ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാൽ 300 ദിനാര്‍ വരെ പിഴ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ ഉയരും. കുവൈറ്റിലെ പ്രവാസികൾ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന; […]