സൗദിയിലെ എണ്ണ കമ്പനിയായ അറാംകൊയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നു
ജിദ്ദ – ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നു. കമ്പനിയുടെ 1.545 ബില്യണ്‍ ഓഹരികളാണ് വില്‍ക്കുന്നത്. ഇത് കമ്പനിയുടെ ആകെ ഓഹരികളുടെ 0.64 ശതമാനത്തിന് തുല്യമാണ്. ഐ.പി.ഒക്ക് ഞായറാഴ്ച തുടക്കമാകും. ഓഫര്‍ ചെയ്യുന്ന ഓഹരികളുടെ വില 26.7 റിയാലിനും 29 റിയാലിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറാംകൊ കൂട്ടിച്ചേര്‍ത്തു. ഓഹരി വില്പനയിലൂടെ 4,481 കോടി റിയാല്‍ സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. വ്യക്തിഗത നിക്ഷേപകര്‍ക്ക് 15.45 കോടി ഓഹരികള്‍ നീക്കിവെക്കുമെന്ന് സൗദി അറാംകൊ പറഞ്ഞു. ഇനീഷ്യല്‍ പബ്ലിക് […]