സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുല്‍ ഫിത്ര്‍ അവധി റമദാന്‍ 20 മുതൽ
ജിദ്ദ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റമദാന്‍ 20 (മാര്‍ച്ച് 20) വ്യാഴാഴ്ച മുതൽ ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്നു മുതല്‍ സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്റര്‍ (തേഡ് ടേം) ആരംഭിച്ചു. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ശവ്വാല്‍ എട്ടിന് ഞായറാഴ്ച സ്‌കൂളുകള്‍ തുറക്കും. ദുല്‍ഖഅ്ദ 6, 7 തീയതികളിലും (ഞായര്‍, തിങ്കള്‍) അവധിയായിരിക്കും. ദുല്‍ഹജ് മൂന്നിന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 19ന് സ്‌കൂളുകള്‍ തുറക്കും. ഹിജ്‌റ […]









