ജിദ്ദ ടവറിന്റെ 64-ാം നിലയുടെ കോൺക്രീറ്റ് പൂര്‍ത്തിയായി; 42 മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ പദ്ധതി പതിനായിരം കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 മായി ജിദ്ദ ടവര്‍ പദ്ധതി പൊരുത്തപ്പെട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെ 53 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിന് 13 ലക്ഷം ചതുരശ്രമീറ്റര്‍ […]














