ദക്ഷിണ സൗദിയിലെ മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ
അബഹ – ദക്ഷിണ സൗദിയിലെ ജിസാന്, അസീര്, നജ്റാന് പ്രവിശ്യകളില് ഇന്ന് അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില് ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന് കമ്പനിയിലെ സാങ്കേതിക സംഘങ്ങള് ഊര്ജിത ശ്രമം തുടരുകയാണെന്നും ചില മേഖലകളിൽ വിതരണം പുനസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. വൈദ്യുതി നിലയങ്ങളില് പെട്ടെന്നുണ്ടായ തകരാറാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായത്. ഇതേ തുടര്ന്ന് ഏറ്റവും കാര്യക്ഷമമായും സുരക്ഷയോടും കൂടി […]














