സൗദിയിലേക്ക് കഴിഞ്ഞ വര്ഷം 61,200 ബൈക്കുകള് ഇറക്കുമതി ചെയ്തതായി ജനറല് അതോറിറ്റി ഫോര് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്
ജിദ്ദ – കഴിഞ്ഞ വര്ഷം സൗദിയിലേക്ക് 61,200 ബൈക്കുകള് ഇറക്കുമതി ചെയ്തതായി ജനറല് അതോറിറ്റി ഫോര് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള് വ്യക്തമാക്കുന്നു. 2022 നെ അപേക്ഷിച്ച് 2023 ല് ബൈക്ക് ഇറക്കുമതിയില് 95.5 ശതമാനം വളര്ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 25.8 കോടി റിയാല് വില വരുന്ന ബൈക്കുകളാണ് ഇറക്കുമതി ചെയ്തത്. 2022 ല് 18.9 കോടി റിയാലിന്റെ ബൈക്കുകള് ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വര്ഷം ഇറക്കുമതി ചെയ്ത ബൈക്കുകളില് ഏറ്റവും വില കൂടിയ ബൈക്ക് ഫ്രാന്സില് നിന്ന് […]