ഖത്തറിൽ ഗതാഗത പിഴകളിലെ 50 ശതമാനം ഇളവ് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനം നടത്തിയതിനുള്ള പിഴകളിലെ 50 ശതമാനം ഇളവ് വാഹന ഉടമകളെ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ള ലംഘനങ്ങൾക്കാണ് ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് 31 വരെ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 1 മുതലാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ കാലയളവിനുള്ളിൽ 50 ശതമാനം ഇളവിൽ അടച്ചു തീർക്കാമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഖത്തരി പൗരന്മാർ, താമസക്കാർ, സന്ദർശകർ, ജി.സി.സി പൗരന്മാർ എന്നിവർക്കും ഇളവ് ഉപയോഗപ്പെടുത്താം. ഖത്തറിൽ ഗതാഗത […]