യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുമായി സൗദി എയർലൈൻസ്
റിയാദ്: യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുമായി സൗദി എയർലൈൻസ്. സർവീസുകളുടെ എണ്ണത്തിലും സർവീസ് നടത്തിയ സമയത്തിലും ഇത്തവണ വർധനവാണ്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. ഇത് പ്രകാരം യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് പത്തു ശതമാനത്തിന്റെ വർധനവാണ്. അന്തർദേശീയ സർവീസുകളിൽ 50 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. 9% ആണ് യാത്രക്കാരുടെ എണ്ണത്തിലെ വളർച്ച. മൊത്തം 49,500 ലധികം സർവീസുകളാണ് നടത്തിയത്. ഇതിനായി എടുത്തത് 146,700 […]