ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും റിയാദില്‍ അടച്ചുപൂട്ടി
റിയാദ് – ഉയര്‍ന്ന വാടക തങ്ങളുടെ നടുവൊടിക്കുന്നതായി വ്യാപാരികളുടെ പരാതി. ഉയര്‍ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും അടുത്ത കാലത്ത് റിയാദില്‍ അടച്ചുപൂട്ടി. തങ്ങളുടെ സാമ്പത്തിക നേട്ടം മാത്രമാണ് റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ നോക്കുന്നതെന്ന് അടച്ചുപൂട്ടിയ കഫേകളില്‍ ഒന്നിന്റെ ഉടമയായ ഉമര്‍ അല്ഉലയ്യാന് പറഞ്ഞു. ഉയര്‍ന്ന വാടക കാരണമാണ് തന്റെ സ്ഥാപനം അടച്ചുപൂട്ടിയത്. കഫേകള്‍ നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും വലിയ ചെലവ് വരുന്നത് വാടകയിനത്തിലാണ്.കെട്ടിട ഉടമകള്‍ വാടക ഉയര്‍ത്തുമ്പോള്‍ ഉല്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. […]