സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി
റിയാദ്: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തി. സൗദി വിഷന്‍ 2030 പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. സൗദിയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാവും. നിലവില്‍ 58 വയസ്സാണ് രാജ്യത്തെ വിരമിക്കല്‍ പ്രായം. ജോലിയില്‍ നിന്ന് വിമരിച്ച ശേഷം പൗരന്മാരും പ്രവാസികളുമായ ജീവനക്കാര്‍ക്ക് സുസ്ഥിരമായ ജീവിത സാഹചര്യം ഉറപ്പാക്കാനും […]