സൗദിയിലെ ബിനാമി ബിസിനസ് സംശയിച്ച് 8,000-ലേറെ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി
ജിദ്ദ: 2025-ന്റെ രണ്ടാം പാദത്തിൽ ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി. സൂപ്പർമാർക്കറ്റുകൾ, ആക്സസറീസ് കടകൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ജെന്റ്സ് സലൂണുകൾ, സാനിറ്ററി ഉപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവയിലാണ് പരിശോധനകൾ നടന്നത്. ഈ കാലയളവിൽ പൊതുജനങ്ങളിൽനിന്ന് 1,704 പരാതികൾ ബിനാമി ബിസിനസ് സംബന്ധിച്ച് ലഭിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ പരാതികൾ […]










