സൗദിയിൽ ഒരു കുടുംബത്തിലെ 16 പേർക്ക് പൌരത്വം നൽകി
സൗദിയിലെ ഹായിലിൽ 16 പേർക്ക് സൗദി പൌരത്വം നൽകിയതായി ഉമ്മുൽ ഖുറാ പത്രം പ്രസിദ്ധീകരിച്ചു. ഒരു കുടുംബനാഥനും ഭാര്യക്കും അവരുടെ പതിനാല് മക്കൾക്കുമാണ്, സൗദി പൗരത്വം നൽകിക്കൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സബൂൻ ത്വലബ് മഅജൽ ശരീഫി അശംരി, ഫാത്തിമ മല്ഹർ എന്നീ ദമ്പതികൾക്കും അവരുടെ മക്കൾക്കുമാണ് പൌരത്വം ലഭിച്ചത്. മറിയം, ഹാജർ, ഹഫ്സ,അബ്ദുൽ ഇലാഹ്, അഹ്മദ്, റുഖിയ, നഖാ, നദാ, അൻ വാർ,ബർസാൻ, റജാ, ഫർയാൽ, മുനിറ, മുത്വലിബ് – എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.