സൗദിയിലെ ജീസാനിൽ കനത്ത മഴ ; റോഡുകള്‍ തോടുകളായി മാറി
ജിസാൻ- കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സൗദിയിലെ ജിസാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. കാലാവസ്ഥ പ്രവചനം ശരിവെച്ച് ഇന്നലെ ജിസാനിലും മക്കയിലുമെല്ലാം കനത്ത മഴ പെയ്തിരുന്നു. തോടുകളായി മാറി അല്തുവാലിലെ റോഡുകള്‍ ജിസാന്‍ – കനത്ത മഴയെ തുടര്‍ന്ന് ജിസാനില്‍ സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍തുവാലില്‍ റോഡുകള്‍ തോടുകളായി മാറി. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. […]