കന്നുകാലി ചന്തയിൽ വെള്ളം കയറി, മക്കയില്‍ നൂറുകണക്കിന് പശുക്കളും ഒട്ടകങ്ങളും ഒലിച്ചുപോയി
മക്ക – മക്കക്കു സമീപം ജുമൂമില്‍ നൂറു കണക്കിന് കന്നുകാലികള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടു. ജുമൂമിലെ കന്നുകാലി ചന്ത പ്രവര്‍ത്തിക്കുന്ന സ്ഥലം മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. നൂറു കണക്കിന് ആടുകളും പശുക്കളും ഒട്ടകങ്ങളും ശക്തമായ ഒഴുക്കില്‍ പെട്ടു. ചില പശുക്കള്‍ക്ക് വെള്ളത്തില്‍ നിന്ന് പുറത്തുകടന്ന് സുരക്ഷിത സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണറുടെ സന്ദര്ശനംജിസാന് – പ്രവിശ്യയില്‍ പ്രളയത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് […]