രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് ഭക്ഷ്യമാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി സൗദി
ദമ്മാം: രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് ഭക്ഷ്യമാവ് കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി സൗദി അറേബ്യ. രാജ്യത്ത് ആവശ്യമായ മാവുകളുടെ ലഭ്യത ഉറപ്പാക്കിയ ശേഷമാണ് നടപടി. ഇതാദ്യമായാണ് സൗദി അറേബ്യ ഭക്ഷ്യമാവുകൾ കയറ്റുമതി ചെയ്യാനൊരുങ്ങുന്നത്. സൗദി ഭക്ഷ്യ സുരക്ഷ ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അനുമതി രാജ്യത്തെ മില്ലിംഗ് കമ്പനികൾക്ക് നൽകിയത്. അംഗീകൃത ലൈസൻസുള്ള മാവ് മില്ലിംഗ് കമ്പനികളെ ആഗോള വിപണികളിലേക്ക് മാവ് കയറ്റുമതി ചെയ്യാൻ അനുവദിച്ചതായി അതോറിറ്റി ചെയർമാൻ അഹമ്മദ് അൽഫാരിസ് പറഞ്ഞു. വിഷൻ 2030 ലക്ഷ്യങ്ങളുടെ […]