സൗദിയിൽ ആഡംബര റെസ്റ്റോറന്റുകൾക്ക് പുതിയ വ്യവസ്ഥകൾ: ഡ്രൈവ്-ത്രൂ സേവനത്തിനും, ഒരു നഗരത്തിൽ ഒന്നിലധികം ശാഖകൾ തുറക്കുന്നതിനും വിലക്ക്
ജിദ്ദ : സൗദിയില് ആഡംബര റസ്റ്റോറന്റുകളുടെ പ്രവര്ത്തനം ക്രമീകരിക്കുന്ന പുതിയ വ്യവസ്ഥകള് നഗരസഭാ, പാര്പ്പിടകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്ശക അനുഭവം മെച്ചപ്പെടുത്തുകയും ആതിഥ്യമര്യാദയുടെയും സേവനത്തിന്റെയും ഗുണനിലവാരം ഉയര്ത്തുകയും ചെയ്യുന്ന നിലക്ക് ഈ മേഖലയില് നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബിസിനസ് അന്തരീക്ഷം വികസിപ്പിക്കാനും മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥകള് ബാധകമാക്കിയിരിക്കുന്നത്. ആഡംബര റസ്റ്റോറന്റുകള് ഡോര്-ടു-ടേബിള് സേവനം, വാലെറ്റ് പാര്ക്കിംഗ് എന്നിവ നല്കണമെന്ന് വ്യവസ്ഥകള് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്ക്ക് ഡ്രസ് കോഡുകളും നിര്ണയിക്കണം. എളുപ്പത്തില് കാണുന്ന നിലക്കുള്ള ക്യാഷ് […]






