റിയാദ് സീസണ് ഒക്ടോബര് 12ന് ആരംഭിക്കുമെന്ന് ജനറല് എന്റര്ടൈന്മെന്റ് അതോറിറ്റി ചെയര്മാന് തുര്ക്കി ആലുശൈഖ്
റിയാദ്- തലസ്ഥാന നഗരിക്ക് ഉത്സരാവുകള് സമ്മാനിച്ച് റിയാദ് സീസണ് ഒക്ടോബര് 12ന് ആരംഭിക്കുമെന്ന് ജനറല് എന്റര്ടൈന്മെന്റ് അതോറിറ്റി ചെയര്മാന് തുര്ക്കി ആലുശൈഖ് അറിയിച്ചു. ഇതോടനുബന്ധിച്ച് സെപ്തംബര് 27ന് ആഫ്രിക്കന് സൂപര് കപ്പ് നടക്കും. 14 വിനോദ മേഖലകള്, 11 ലോക ചാമ്പ്യന്ഷിപ്പുകള്, 10 എക്സിബിഷനുകള്, 4200 കരാറുകള്, 2100 കമ്പനികള് എന്നിങ്ങനെ വിവിധ പദ്ധതികള് ആസൂത്രണം ചെയ്തിരിക്കുന്ന റിയാദ് സീസണ് 7.2 മില്യന് ചതുരശ്രമീറ്റര് പ്രദേശത്താണ് സംഘടിപ്പിക്കുന്നത്. കിങ്ഡം അറീന രണ്ടു ലക്ഷം സന്ദര്ശകരെ ഉള്ക്കൊള്ളുന്ന വിധം […]