സൗദി അറാംകൊ ഓഹരി വില്പനയിലൂടെ സമാഹരിച്ചത് 1,235 കോടി ഡോളര്
ജിദ്ദ – കഴിഞ്ഞ മാസം സൗദി അറാംകൊയുടെ ഓഹരി വില്പനയിലൂടെ 1,235 കോടി ഡോളര് സമാഹരിച്ചതായി ബാങ്ക് ഓഫ് അമേരിക്കക്കു കീഴിലെ ആസ്തി മാനേജ്മെന്റ് കമ്പനിയായ മെറില് ലിഞ്ച് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ 0.64 ശതമാനം ഓഹരികളാണ് കഴിഞ്ഞ മാസം ഇനീഷ്യല് പബ്ലിക് ഓഫറിംഗിലൂടെ വില്പന നടത്തിയത്. ഓഹരിയൊന്നിന് 27.25 റിയാല് തോതില് വില നിശ്ചയിച്ച് 154.4 കോടി ഷെയറുകളാണ് വിറ്റത്. ഇടപാടിന്റെ സ്റ്റെബിലൈഷന് മാനേജര് എന്ന നിലയില് മെറില് […]