സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ സൗദി സാന്നിദ്ധ്യം പങ്ക് വെച്ച് ഡോ: റബീഅ
കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ, സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ രാജ്യത്തിന്റെ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവം അവലോകനം ചെയ്തു. 1990 മുതൽ ആണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ മേഖലയിലേക്ക് സൗദി കടക്കുന്നത്. ലോകത്തെ 124 സയാമീസ് ഇരട്ടകളുടെ കാര്യത്തിൽ മേൽനോട്ടം വഹിക്കാൻ സൗദിക്ക് സാധിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 52 ഇരട്ടകളെ ഇത് വരെയായി സൗദി അറേബ്യയുടെ പദ്ധതി പ്രകാരം വേർപ്പെടുത്തിക്കഴിഞ്ഞു. 2005ൽ […]














