റിയാദില്‍ ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് നിർമ്മിക്കുന്നു,ഒരു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
റിയാദ്:സഊദി തലസ്ഥാന നഗരിയായ റിയാദില്‍ ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് നിർമ്മിക്കുന്നു. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിർമ്മിക്കുന്നതിലൂടെ റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടമായും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുകയാണ് ലക്ഷ്യം. […]











