സൗദി അറേബ്യ എണ്ണയെ രാഷ്ട്രീയ ആയുധമാക്കുന്നില്ല -അൽജുബൈർ
2022-10-09
റിയാദ്- സൗദി അറേബ്യ എണ്ണയെ രാഷ്ട്രീയവൽക്കരിക്കുകയോ അമേരിക്കക്കെതിരായ ആയുധമാക്കുകയോ ചെയ്യുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. അമേരിക്കയെ ദോഷകരമായി ബാധിക്കാനാണ് സൗദി അറേബ്യ എണ്ണയുൽപാദനം കുറച്ചതെന്ന ആരോപണം ഫോക്‌സ് ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ആദിൽ അൽജുബൈർ നിഷേധിച്ചു. എണ്ണ ആയുധമല്ല. ഇത് പോർവിമാനമോ പാറ്റൻ ടാങ്കോ അല്ല. ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഏറെ പ്രധാനമായ ചരക്കാണ് എണ്ണ എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. എണ്ണയിൽ ഞങ്ങൾക്ക് വലിയ താൽപര്യമുണ്ട്. എന്നാൽ എണ്ണയെയോ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയോ ഞങ്ങൾ […]














