പ്രതിമാസ ലെവിയിലോ നികുതി (വാറ്റ്) യിലോ നിലവിൽ മാറ്റമില്ലെന്ന് സൗദി ധനമന്ത്രി
റിയാദ്: വിദേശികള്‍ക്കും അവരുടെ ആശ്രിതകര്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രതിമാസ ലെവിയിലോ മൂല്യവര്‍ധിത നികുതി (വാറ്റ്) യിലോ നിലവില്‍ യാതൊരു മാറ്റമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. പുതിയ ബജറ്റില്‍ എണ്ണവിലയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതത്തിന് കുറവുണ്ടെന്നും 2022 ലെ മിച്ചം സാമ്പത്തിക വര്‍ഷാവസാനത്തിന് ശേഷം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ മേഖലയിലെ നികുതി ഭാരം 16.8% ആണ് ഇത് ആഗോളതലത്തില്‍ ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ കുറവാണെന്നും നികുതിഭാരം കുറക്കാന്‍ വിശദമായ പഠനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ മിച്ചത്തിന്റെ […]














