സൗദിയിൽ വിരലടയാളത്തിൽ കുടുങ്ങി മലയാളി, നാട്ടിലേക്കയക്കും
ദമാം- തികച്ചും അപ്രതീക്ഷിതമായാണ് മലപ്പുറം ജില്ലയിൽനിന്നുള്ള പ്രവാസി സൗദി അതിർത്തിയിലെ പരിശോധനയിൽ കുടുങ്ങിയത്. കേരളത്തിൽ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച മലയാളിയാണ് കുടുങ്ങിയത്. പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്. ഖത്തറിൽ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി അവിടെനിന്ന് റോഡ് മാർഗം സൗദിയിലേക്ക് ഉംറക്ക് വന്നതായിരുന്നു. എന്നാൽ സാൽവ ചെക്ക് പോസ്റ്റിൽ വിരലടയാളം എടുത്തപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസുള്ള വിവരം അറിഞ്ഞത്. പതിനെട്ട് വർഷം മുമ്പ് നാട്ടിൽ നടന്ന അടിപിടിയിൽ […]














