റിയാദിലെ പുതിയ എയർപോർട്ട്, ലോകത്തിലെ ഏറ്റവും വലിയ എയർപോട്ടുകളിൽ ഒന്ന്
റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച പുതിയ എയര്‍പോര്‍ട്ടിലേക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു. തലസ്ഥാനമായ റിയാദില്‍ സ്ഥാപിക്കുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് കഴിഞ്ഞ നവംബറിലാണ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാകുമിത്. യാത്രക്കാരുടെ എണ്ണം, ആവശ്യം, ലഭ്യത എന്നിവയെ കുറിച്ച് വിശദമായ പഠനം നടത്തിയാണ് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടിനുള്ള സ്ഥലം നിര്‍ണയിച്ചതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ് പറഞ്ഞു. ശക്തമായ പശ്ചാത്തല സൗകര്യം അടക്കമുള്ള നിരവധി സവിശേഷതകള്‍ പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുന്ന […]














