സൗദിയിൽ ഇനി ഇഖാമ ആവശ്യമില്ല… ഇനി ഡിജിറ്റലൈസേഷൻ കാലം
സൌദിയിൽ പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ) പുതുക്കിയ ശേഷം പ്രിൻ്റ് കോപ്പി (ഇഖാമ കാർഡ്) കൈവശം വെക്കൽ നിർബന്ധമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. പ്രവാസികൾക്കും അവരുടെ ആശ്രിതർക്കും വിദേശ തൊഴിലാളികൾക്കും ഇഖാമ പുതുക്കിയാൽ അതിന്റെ ഹാർഡ് കോപ്പി കൈവശം വയ്ക്കുന്നതിന് പകരം സ്മാർട്ട് ഫോണിലെ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാമെന്നും പ്രിന്റ് എടുക്കാൻ ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിച്ചു. മുഖീം ഐഡിക്ക് (റെസിഡന്റ് ഐഡന്റിറ്റി) അത് അനുവദിച്ച തിയതിമുതൽ 5 വർഷം കാലാവധിയാണുണ്ടാവുക. […]














