ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്പോൺസർ ഹുറൂബാക്കിയാൽ തൊഴിലാളി 15 ദിവസത്തിനകം മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറണം

സ്പോൺസർ ഹുറൂബാക്കിയാൽ തൊഴിലാളി 15 ദിവസത്തിനകം മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറണം 15 ദിവസത്തിനകം മാറാത്തവർ ഹുറൂബിൽ തന്നെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിലവിലെ നിയമമനുസരിച്ച് ഹുറൂബാക്കിയാലും 15 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറാം വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയരന്നു. വിലകളും വാടകയും വർദ്ധിച്ചു

റിയാദ് : കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സൗദിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. താമസ, ജല, വൈദ്യുതി, ഗ്യാസ്, ഇന്ധന നിരക്കുകള്‍ 4.7 ശതമാനം തോതിലും ഭവന വാടക 5.4 ശതമാനം തോതിലും ഫഌറ്റ് വാടക 15.7 ശതമാനം തോതിലും നവംബറില്‍ ഉയര്‍ന്നതാണ് പണപ്പെരുപ്പം 2.9 ശതമാനം തോതില്‍ ഉയരാന്‍ ഇടയാക്കിയത്.ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വില 3.5 ശതമാനം തോതിലും നവംബറില്‍ ഉയര്‍ന്നു. ഇറച്ചി, കോഴിയിറച്ചി […]

INDIA KERELA

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് കേന്ദ്ര വ്യോമായന മന്ത്രാലയം

ന്യൂദല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് കേന്ദ്ര വ്യോമായന മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അഥോറിറ്റി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി.

റിയാദ് : സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമനമായും റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് നാലര ശതമാനമായുമാണ് ഉയര്‍ത്തിയത്. പ്രാദേശിക, ആഗോള വിപണികളിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പണസ്ഥിരത നിലനിര്‍ത്താനും സാമ്പത്തിക മേഖലാ സ്ഥിരതക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. മറ്റു ജി.സി.സി രാഷ്ട്രങ്ങളും വായ്പാ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മദീനയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു.

മദീന : ട്രാഫിക് പോലീസും മദീന നഗരസഭയും സഹകരിച്ച് പ്രവാചക നഗരിയിലെ ഖാലിദ് ബിന്‍ അംറ് റോഡ് രണ്ടാഴ്ചത്തേക്ക് അടക്കുന്നു. സുല്‍ത്താന റോഡില്‍ നിന്ന് തിരിഞ്ഞുപോകുന്ന ഖാലിദ് ബിന്‍ അംറ് റോഡ് നഗരവികസന, മോടിപിടിപ്പിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് ഡിസംബര്‍ 18 ന് പുലര്‍ച്ചെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നത്. ഇക്കാലത്ത് ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം.

സൗദിയിൽ പ്രത്യേകം ആവശ്യമുള്ള തൊഴിൽ മേഖലക്കനുസൃതമായി പ്രൊഫഷണൽ ഇഖാമ സംവിധാനം കൊണ്ട് വരുന്നത് സംബന്ധിച്ച് പഠനം നടക്കുന്നതായി വാണിജ്യ മന്ത്രാലയം. ബിനാമി ബിസിനസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രൊഫഷണൽ ഇഖാമ സംവിധാനത്തെക്കുറിച്ച് അധികൃതർ ചിന്തിക്കുന്നത്. ഇഖാമ ലഭിക്കാനുള്ള വ്യവസ്ഥകളും ആവശ്യകതകളും നിർണ്ണയിക്കുന്നതും താമസത്തിനുള്ള സമയപരിധികളും അതിന്റെ ഫീസും വ്യക്തമാക്കുന്നതുമായ ഒരു സംവിധാനം സജ്ജീകരിക്കുന്നതും പഠനത്തിന്റെ ഭാഗമാണ്. സീസൺ തൊഴിലാളികളെ ലഭ്യമാക്കാനായി മാത്രം ഒരു ദേശീയ കമ്പനി രൂപീകരിക്കുന്നതും പഠന വിധേയമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ ഞായറാഴ്ച പൊതുഅവധി

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരവും ഡിസംബര്‍ 18 നാണ്.

NEWS - ഗൾഫ് വാർത്തകൾ

പ്രവാസികൾ ശ്രദ്ധിക്കുക കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥ പാലിക്കാത്തതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു

റിയാദ്- കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥകൾ പാലിക്കാതെ പുതിയ വിസയിൽ വരുന്നത് കാരണം സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു. റീ എൻട്രിയിൽ പോയവർ തിരികെ വന്നില്ലെങ്കിൽ മൂന്നു വർഷത്തിന് ശേഷം മാത്രമേ മറ്റൊരു തൊഴിലുടമയുടെ വിസയിലെത്താവൂവെന്ന് സൗദി ജവാസാത്ത് വിഭാഗം ആവർത്തിച്ച് അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെ പലരും വരുന്നതാണ് തിരിച്ചയക്കാൻ കാരണം.കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയവരിൽ പലർക്കും തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പലരോടും തിരിച്ചു വരേണ്ടതില്ലെന്നാണ് കമ്പനികൾ […]

NEWS - ഗൾഫ് വാർത്തകൾ

മഴ മുന്നറിയിപ്പുണ്ടായാല്‍ ജീവനക്കാരോട് തൊഴില്‍ സ്ഥലത്തെത്താന്‍ നിര്‍ബന്ധിക്കരുത്; മന്ത്രാലയം

*റിയാദ്* : കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗമോ മറ്റു സര്‍ക്കാര്‍ വകുപ്പുകളോ മുന്നറിയിപ്പ് നല്‍കുമ്പോള്‍ തൊഴില്‍ സ്ഥലങ്ങളില്‍ ഹാജറാകാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് സാമൂഹിക വികസന മന്ത്രാലയം എല്ലാ സ്വകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം സ്ഥാപനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം ജീവനക്കാര്‍ വൈകിയെത്തുകയോ ഹാജറാകാതിരിക്കുകയോ ചെയ്താല്‍ നിശ്ചിത സമയം അവരെ കൊണ്ട് പകരം ജോലി ചെയ്യിക്കാവുന്നതാണ്.ചില പ്രവിശ്യകളില്‍ കനത്ത മഴക്ക് […]

NEWS - ഗൾഫ് വാർത്തകൾ

സ്ഥാപനങ്ങളുടെ ഇൻറർവ്യൂ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ കാർഡ് നിയമം പുറപ്പെടുവിക്കാൻ ഒരുങ്ങി സൗദി തൊഴിൽ മന്ത്രാലയം

*റിയാദ്* : സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അഭിമുഖങ്ങളില്‍ ചില ചോദ്യങ്ങള്‍ വിലക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിലവസരങ്ങളെ കുറിച്ച പരസ്യങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.തൊഴില്‍ നാമം, തൊഴില്‍ ദൗത്യങ്ങള്‍, മിനിമം വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ പരിചയസമ്പത്ത്, നൈപുണ്യങ്ങള്‍ എന്നിവ തൊഴില്‍ പരസ്യങ്ങളില്‍ വ്യക്തമായി ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനത്തിന്റെ പേര്, പ്രവര്‍ത്തന മേഖല, […]

NEWS - ഗൾഫ് വാർത്തകൾ

ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം

റിയാദ് – ഈ വര്‍ഷം ഇതുവരെ 450 ലേറെ ബിനാമി ബിസിനസ് കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനകളിലും അന്വേഷണങ്ങളിലും കണ്ടെത്തുന്ന ബിനാമി ബിസിനസ് കേസുകള്‍ പ്രാഥമികാന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് പതിവ്.ബിനാമി ബിസിനസ് സ്ഥാപനങ്ങളും മറ്റു വാണിജ്യ നിയമ ലംഘനങ്ങളും കണ്ടെത്താന്‍ ശ്രമിച്ച് ഈ വര്‍ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില്‍ 1,27,000 ലേറെ ഫീല്‍ഡ് പരിശോധനകള്‍ […]

NEWS - ഗൾഫ് വാർത്തകൾ

സർക്കാർ വകുപ്പുകളുടെ പഴയ വാഹനങ്ങൾ വെള്ളിയാഴ്ച ലേലത്തിൽ

*ബുറൈദ* : സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ പഴയ കാറുകള്‍ പൊതുലേലത്തില്‍ വില്‍ക്കുന്നു. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെറിയ കാറുകളും ഫോർവീല്‍ കാറുകളും വില്‍പനക്കുണ്ട്. വെള്ളിയാഴ്ച ജുമുഅക്കു ശേഷം രണ്ടരക്ക് ബുറൈദയില്‍ ലേലം നടക്കും. കാറുകള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യവര്‍ധിത നികുതിയോ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. https://twitter.com/alisaifeldin1/status/1602721244469682177

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഒമാനിൽ കനത്ത മഴ

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

റിയാദ്: നിലവിലെ കാലാവസ്ഥ അവരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് കണ്ടെത്തിയാൽ സ്വകാര്യ മേഖലയിൽ തൊഴിലാളികളെ ഓൺലൈൻ ജോലിക്ക് അനുവാദം നൽകുകയോ ജോലിസ്ഥലത്ത് ഹാജരാകാൻ നിയോഗിക്കാതിരിക്കുകയോ ചെയ്യാമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക തൊഴിലാളിയുമായുള്ള കരാർ പ്രകാരം മറ്റു സമയങ്ങളിൽ മണിക്കൂറുകൾ വൈകിയോ ഹാജരാകുകയോ വരാതിരിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കാമെന്നും മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു. രാജ്യത്തിന്റെ ചില ഗവർണറേറ്റുകളിലും പ്രദേശങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് […]

error: Content is protected !!