സൗദിയിലെ ബിൽഡിങ്ങുകളുടെ വാടക വർദ്ധനവിനെ നിയന്ത്രിക്കാൻ ഒരുങ്ങി മന്ത്രാലയം
റിയാദ് – സൗദിയിൽ വാടക വർധന പരിമിതപ്പെടുത്താൻ നീക്കമുള്ളതായി സ്റ്റേറ്റ് പ്രോപ്പർട്ടീസ് ജനറൽ അതോറിറ്റി സി.ഇ.ഒ എൻജിനീയർ അബ്ദുല്ല അൽഹമാദ് വെളിപ്പെടുത്തി. വാടക വർധനക്ക് ഒരു നിശ്ചിത പരിധി നിശ്ചയിക്കുന്ന നിരവധി പരീക്ഷണങ്ങൾ അതോറിറ്റി അവലോകനം ചെയ്തിട്ടുണ്ട്. വിഷയം വിശദമായി പഠിച്ച് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കും. കഴിഞ്ഞ കൊല്ലം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഫഌറ്റ് വാടക 21 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. വാടക വർധന രാജ്യത്ത് […]














