ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ 21000 സ്വദേശികൾ ജോലി ചെയ്യുന്നതായി എ.ഐ വാക്താവ് എഞ്ചിനിയർ മാജിദ് അൽ ശഹ്‌രി

റിയാദ്: ആർട്ടിഫിഷ്വൽ ഇന്റലിജൻസ് മേഖലയിൽ ഇരുപത്തിയൊന്നായിരം സ്വദേശികൾ ജോലിചെയ്യുന്നതായി സൗദി കമ്മീഷൻ ഫോർ ഡാറ്റ ആന്റ് (എ ഐ) ആർട്ടിഫിഷ്വൽ ഇന്റലിജൻസ് സദായ വാക്താവ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത്രയധികം യുവതി യുവാക്കളെ പരിശീലിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. സൗദി ഭരണ നേതൃത്വത്തിൽ നിന്നും പ്രത്യേകിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നൽകിയ അകമഴിഞ്ഞ പിന്തുണ ഈ രംഗത്ത് പ്രവർത്തിക്കാൻ ഏറെ സഹായകരമായതായി സൗദി ഡാറ്റ ആന്റ് എ.ഐ വാക്താവ് എഞ്ചിനിയർ മാജിദ് അൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈദുൽ ഫിത്വര്‍ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചു

റിയാദ്- ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സൗദി അറേബ്യയില്‍ സ്വകാര്യമേഖലക്ക് നാലു ദിവസത്തെ അവധി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഏപ്രില്‍ 20ന് (റമദാന്‍ 29) വ്യാഴാഴ്ച ഡ്യൂട്ടി അവസാനിച്ചതിന് ശേഷം നാലു ദിവസത്തെ അവധിയാണ് തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ വാരാന്ത അവധി വരുന്നതിനാല്‍ അതിന് പകരം മറ്റു ദിവസങ്ങളില്‍ അവധി നല്‍കണമെന്ന തൊഴില്‍ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിസാനിലെ ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ പരിസ്ഥിതി മന്ത്രാലയം അടച്ചു

ജിസാൻ: ജിസാൻ പ്രവിശ്യയിൽ പെട്ട ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ അടച്ചു. വൻജല ശേഖരം ഒഴുക്കിവിടാൻ 465 മണിക്കൂർ തുറന്ന ശേഷമാണ് ഷട്ടറുകൾ അടച്ചത്. ദക്ഷിണ സൗദിയിൽ പെയ്ത കനത്ത മഴക്കിടെ ബേശ് അണക്കെട്ടിന്റെ സംഭരണ പ്രദേശത്ത് റെക്കോർഡ് മഴവെള്ളം ഒലിച്ചെത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് മാർച്ച് 15 ന് പുലർച്ചെ പന്ത്രണ്ടു മണിക്കാണ് ബേശ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. […]

NEWS - ഗൾഫ് വാർത്തകൾ

കൊടുംചൂടിലും ഹറമിലെ മാർബിൾ തണുത്തിരിക്കുന്നു കാരണം ഇതാണ്…

മക്ക- പരിശുദ്ധ ഹറമിൽ പ്രത്യേകിച്ചും മതാഫിൽ കൊടും ചൂടിലും കാലെടുത്തു വെക്കുന്നവരുടെ പാദങ്ങളിലൂടെ കയറുന്ന കുളിർമയേകുന്ന തണുപ്പ് എവിടെ നിന്നു വരുന്നു. പലരുടേയും ധാരണ തറയുടെ അടിയിൽ പിടിപ്പിച്ചിരിക്കുന്ന എയർക്കണ്ടീഷനിംഗ് സിസ്റ്റം മുഖേനയുണ്ടാകുന്നതാണിതെന്നാണ്. എന്നാൽ വസ്തുതയതല്ല. മതാഫിലും ഹറമിലെ മറ്റു ചിലഭാഗങ്ങളിലും പതിച്ചിരിക്കുന്നത് ഗ്രീസിലെ താസൂസ് ദീപിൽ നിന്നും ഹറമുകളിലേക്കു പ്രത്യേകമായി കൊണ്ടു വന്ന അപൂർവ്വയിനം മാർബിളുകളാണ്. അഞ്ചു സെന്റീമീറ്റർ വരെ ഘനമുള്ള ഇവ രാത്രിയാകുന്നതോടെ ജലകണങ്ങൾ ആഗിരണം ചെയ്യുകയും ചൂടേൽക്കുന്നതോടെ പുറന്താള്ളാനാരംഭിക്കുകയും ചെയ്യും. ഹിജ്‌റ വർഷം […]

NEWS - ഗൾഫ് വാർത്തകൾ

അവസാന പത്തിൽ ഹറമിൽ ഏതികാഫ് ഇരിക്കുന്നവർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മക്ക- വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവരെ സ്വീകരിക്കാൻ ഹറംകാര്യ വകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ഓൺലൈൻ വഴിയുള്ള ഇഅ്തികാഫ് രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽസൗലി പറഞ്ഞു. ഹറമിൽ രണ്ടിടങ്ങളാണ് ഇഅ്തികാഫ് ഇരിക്കുന്നവർക്കു വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. കിംഗ് ഫഹദ് വികസന ഭാഗത്തെ അടിയിലെ നിലയിൽ പുരുഷന്മാർക്കും കിംഗ് അബ്ദുല്ല വികസന ഭാഗത്തെ ഒന്നാം നിലയിൽ മധ്യഭാഗത്തെയും പിൻവശത്തെയും നമസ്‌കാര സ്ഥലങ്ങൾ സ്ത്രീപുരുഷന്മാർക്കുമാണ് ഇഅ്തികാഫ് ഇരിക്കാൻ വേണ്ടി നീക്കിവെച്ചിരിക്കുന്നത്. ഹറമിനകത്തും ഹറമിന്റെ […]

NEWS - ഗൾഫ് വാർത്തകൾ

ദുബായിൽ P7 എന്ന നമ്പർ പ്ലേറ്റിനു ലഭിച്ചത് ഏകദേശം 1,226,144,700 ഇന്ത്യന്‍ രൂപ.

ദുബായ്- ദുബായില്‍ ശ്രേഷ്ഠ പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ച് നടത്തിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പി7 നമ്പറിന് ലഭിച്ചത് 55 ദശലക്ഷം ദിര്‍ഹം.ഏകദേശം 1,226,144,700 ഇന്ത്യന്‍ രൂപ.15 ദശലക്ഷം ദിര്‍ഹത്തില്‍ തുടങ്ങിയ ലേലം  നിമിഷങ്ങള്‍ക്കകം 30 ദശലക്ഷം ദിര്‍ഹമായി ഉയര്‍ന്നു. തുടര്‍ന്ന് ടെലിഗ്രാം ആപ്പിന്റെ സ്ഥാപകനും ഉടമയുമായ ഫ്രഞ്ച്- എമിറാത്തി വ്യവസായി പവല്‍ വലേരിവിച്ച് ഡുറോവ് 35 മില്യണ്‍ ദിര്‍ഹം വിളിച്ചതോടെ കുറച്ച് മിനിറ്റുകളോളം ലേലം സ്തംഭിച്ചു.പിന്നീട് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ 55 ദശലക്ഷം ദിര്‍ഹം വിളിക്കുന്നതുവരെ […]

NEWS - ഗൾഫ് വാർത്തകൾ

ദുബായിൽ വാഹന അപകടത്തിൽ പരിക്കേറ്റ ഇന്ത്യക്കാരന് 11 കോടി നഷ്ടപരിഹാരം

ദുബായ്- ദുബായില്‍ 2019ലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് പതിനൊന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കും. മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണ് നഷ്ടപരിഹാരം ലഭിക്കുക. അപകടത്തില്‍ പന്ത്രണ്ട് ഇന്ത്യക്കാരുള്‍പ്പടെ പതിനേഴ് പേര്‍ മരിച്ചിരുന്നു.അപകട സമയത്ത് ഇരുപത് വയസ് മാത്രമായിരുന്നു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദിന്റെ പ്രായം. മുപ്പത്തിയൊന്ന് യാത്രക്കാരുമായി ഒമാനില്‍ നിന്ന് യു എ ഇയിലേക്ക് പോകുകയായിരുന്ന ബസാണ് ദുബായില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ട് ഇന്ത്യക്കാരടക്കം പതിനേഴ് പേര്‍ മരിച്ചു.മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗിന്റെ എന്‍ട്രി പോയിന്റില്‍ വച്ചുണ്ടായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്മാർട്ട് മസ്ജിദ് നിലവിൽ വന്നു.

റിയാദ്- സാമൂഹ്യ രംഗത്ത് അടിമുടി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയിൽ ഇപ്പോൾ സ്മാർട്ട് മസ്ജിദും നിലവിൽ വന്നു. സൗദി മതകാര്യ വകുപ്പിന്റെ ഡിജിറ്റൽ ബ്രാഞ്ചായ ത്രാസിൽ ഗെയ്റ്റ് ലോഞ്ച് ചെയ്താണ് ഇസ്്‌ലാമിക കാര്യവകുപ്പ് മന്ത്രി ഡോ. ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് മക്കയിൽ ആദ്യമായി സ്മാർട്ട് മസ്ജിദ് നിലവിൽ വന്നതായി പ്രഖ്യാപിച്ചത്. സ്മാർട്ട് മസ്ജിദുമായി ബന്ധപ്പെട്ട ലെറ്റിംഗ്, എയർക്കണ്ടീഷനിംഗ് തുടങ്ങി മുഴുവൻ സേവനങ്ങളും ഇനി മുതൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കും. രാജ്യത്തെ മസ്ജിദുകളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ ഗോൾഡൻ വിസ എൻട്രി പെർമിറ്റ് ഫീസ് പുതുക്കി

ദുബായ്:യു.എ.ഇയിൽ പത്തുവർഷത്തെ ഗോൾഡൻ വിസക്ക് അപേക്ഷിക്കുന്നവർക്കുള്ള എൻട്രി പെർമിറ്റ് ഫീസ് പുതുക്കി. 1250 ദിർഹമാണ് എൻട്രി ഫീസ്. ഇതിൽ 1,000 ദിർഹം ഇഷ്യു ഫീസാണ്. 100 ദിർഹം അപേക്ഷാ ഫീസ്, സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, ഇലക്ട്രോണിക് സേവനങ്ങൾക്ക് 28 ദിർഹം; കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി)ക്ക് 22 ദിർഹം എന്നിങ്ങനെയാണ് 1250 ദിർഹം. ഗോൾഡൻ വിസ അപേക്ഷകർ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ, പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസിലുള്ള കളർ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കുള്ള മുന്നറിയിപ്പുമായി ജവാസാത്ത്

റിയാദ്: രാജ്യത്ത് സ്വന്തം നിലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കുള്ള മൂന്ന് ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് സൗദി ജവാസാത്ത്. ആറ് മാസം വരെ തടവും അര ലക്ഷം റിയാൽ വരെ പിഴയും നാട് കടത്തലുമാണ് സ്വന്തം നിലയിൽ ജോലി ചെയ്യുന്ന വിദേശിയെ കാത്തിരിക്കുന്ന ശിക്ഷകൾ. നിയമ ലംഘകരെക്കുറിച്ച് അധികൃതരെ അറിയിക്കാനും ജവാസാത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമ ലംഘകരില്ലാത്ത രാജ്യം കാംബയിനിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 16,982 നിയമ ലംഘകരെയാണ് […]

NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ SAUDI ARABIA - സൗദി അറേബ്യ YEMEN

സൗദി-യമൻ ബന്ധം ദൃഢമായേക്കും, സൗദി-ഒമാൻ സംഘം യെമനിലേക്ക്

റിയാദ്:എട്ടു വർഷമായി സംഘർഷത്തിന്റെ പിടിയിലമർന്ന യെമനിൽ ശാശ്വത വെടിനിർത്തൽ കരാർ സാധ്യമാക്കാൻ ശ്രമിച്ച് സൗദി, ഒമാൻ പ്രതിനിധികൾ അടങ്ങിയ സംഘം അടുത്തയാഴ്ച സൻആ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ശാശ്വത വെടിനിർത്തൽ കരാറിലെത്തിച്ചേർന്നിട്ടുണ്ട്. ഇതേ കുറിച്ച് ഏപ്രിൽ 20 ന് ആരംഭിക്കുന്ന ഈദുൽ ഫിത്ർ അവധിക്കു മുമ്പ് ബന്ധപ്പെട്ട കക്ഷികൾ പരസ്യപ്പെടുത്തിയേക്കും. യെമനിലെ തുറമുഖങ്ങളും എയർപോർട്ടുകളും പൂർണ തോതിൽ തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, പുനർനിർമാണം, ഭരണമാറ്റം എന്നിവയിൽ ഊന്നിയാണ് സൗദി, ഒമാൻ സംഘം സൻആയിൽ ചർച്ചകൾ നടത്തുക. […]

NEWS - ഗൾഫ് വാർത്തകൾ

മക്ക ഹറം പരിധി ഇങ്ങനെ… വ്യക്തമാക്കി ഹജ്ജും ഉംറ മന്ത്രാലയം

ഹറം പരിധി വ്യക്തമാക്കി ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ട മാപ്പ്.മക്ക – വിശുദ്ധ ഹറം പരിധിയിൽ പെട്ട ഏതു മസ്ജിദുകളിൽ നമസ്‌കരിച്ചാലും ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ അതേ ശ്രേഷ്ഠതയും പുണ്യവും ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വടക്കു ഭാഗത്ത് അഞ്ചു കിലോമീറ്റർ ദൂരെ ഉമ്മുൽമുഅ്മിനീൻ ആയിശ മസ്ജിദ് വരെയും തെക്ക് ഹറമിൽ നിന്ന് 20 കിലോമീറ്റർ ദൂരെ അറഫ വരെയും ഹറം പരിധിയിൽ പെടുന്ന സ്ഥലങ്ങളാണ്. ഹറമിന്റെ പടിഞ്ഞാറു ഭാഗത്ത് 18 കിലോമീറ്റർ ദൂരെ അൽഹുദൈബിയ […]

NEWS - ഗൾഫ് വാർത്തകൾ

അന്താരാഷ്ട്ര ഖുർആൻ ബാങ്ക് വിളി മത്സരം സമാപിച്ചു മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി നൽകി

റിയാദ്- അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ റിയാദിൽ സമാപിച്ചു. ഖുർആൻ പാരായണ വിഭാഗത്തിൽ ഇറാനിൽ നിന്നുള്ള മത്സരാർഥി യൂനുസ് ഷാഹംറാദിയും ബാങ്ക് വിളി മത്സര വിഭാഗത്തിൽ സൗദിയിൽ നിന്നുള്ള മുഹമ്മദ് ആലുശരീഫും ഒന്നാം സ്ഥാനങ്ങൾ നേടി. ഇരുവർക്കും യഥാക്രമം 30 ലക്ഷം റിയാലും 20 ലക്ഷം റിയാലും കാഷ് പ്രൈസ് ലഭിച്ചു. വിജയികൾക്ക് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് കാഷ് പ്രൈസ് വിതരണം ചെയ്തു. വിശ്വാസികൾ അടക്കമുള്ള ശ്രോദ്ധാക്കളെ ഖുർആൻ പാരായണ, […]

NEWS - ഗൾഫ് വാർത്തകൾ

വീണ്ടും 200 റിയാലിന് കരിപ്പൂരിലേക്ക് ടിക്കറ്റ് പ്രഖ്യാപിച്ചു FLY NAS

റിയാദ്: മലബാർ പ്രവാസികളുടെ കേന്ദ്രമായ കരിപ്പൂരിലേക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലൈ നാസ്. 200 റിയാലിന് വൺവെ ടിക്കറ്റ് നിരക്ക് ആണ് സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ നാസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, 200 റിയാലിന് മുകളിലേക്ക് സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും സർവ്വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നജ്റാനിൽ നിന്ന് കരിപ്പൂരിലേക്കാണ് 200 റിയാൽ ഓഫർ നൽകിയിരിക്കുന്നത്. നജ്റാനിൽ നിന്ന് റിയാദ് വഴി കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സർവ്വീസിൽ […]

NEWS - ഗൾഫ് വാർത്തകൾ

സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നത് തുടരുന്നു. റമദാനിൽ 30,000 പേർക്ക് ഇഫ്താർ

ന്യൂദൽഹി – ന്യൂദല്‍ഹിയില്‍ അബുല്‍കലാം ആസാദ് സെന്ററിനു കീഴിലെ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ ദിവസേന ആയിരത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നു. റമദാനില്‍ 30,000 പേര്‍ക്ക് ഇവിടെ ഇഫ്താര്‍ വിതരണം ചെയ്യുന്നു. കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതിയുടെ ഭാഗമായി ന്യൂദല്‍ഹി അഹ്‌ലെ ഹദീസ് ആസ്ഥാനത്തും കഴിഞ്ഞ ദിവസം സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. ആയിരത്തിലേറെ പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിം സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം […]

error: Content is protected !!