എല്ലാ പ്രതിസന്ധികൾക്കിടയിലും സൗദി അറേബ്യ വളർച്ച നേടുന്നു കഴിഞ്ഞ വർഷത്തെ സമ്പത്ത് വ്യവസ്ഥ രണ്ട് ട്രില്യൻ ഡോളർ
റിയാദ് – സാമ്പത്തിക വൈവിധ്യവല്ക്കരണത്തിനുള്ള വിഷന് 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദി സമ്പദ്വ്യവസ്ഥ വന് കുതിച്ചുചാട്ടം നടത്തിയതായി നിക്ഷേപ മന്ത്രി എന്ജിനീയര് ഖാലിദ് അല്ഫാലിഹ് പറഞ്ഞു. 2016 ല് സൗദി സമ്പദ്വ്യവസ്ഥ 600 ബില്യണ് ഡോളറായിരുന്നു. കഴിഞ്ഞ വര്ഷം ഇത് രണ്ടു ട്രില്യണ് ഡോളറിലേറെയായി ഉയര്ന്നു. കൊറോണ മഹാമാരി അടക്കം ആഗോള പ്രതിസന്ധികള്ക്കും ദുരന്തങ്ങള്ക്കുമിടെ സൗദി സമ്പദ്വ്യവസ്ഥ വഴക്കം കാണിച്ചു. ആഘാതങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള ശേഷി സൗദി സമ്പദ്വ്യവസ്ഥ തെളിയിച്ചു.മുന്കാലത്ത് വിഭവങ്ങള് പരിമിതമായിരുന്നു. എണ്ണയുമായും […]













