സൗദിയിലെ ലോറി ഡ്രൈവര്‍മാര്‍ക്ക് നാളെ മുതൽ പ്രൊഫഷനല്‍ കാര്‍ഡ് നിർബന്ധം
റിയാദ് : ലോറി ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷനല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ചരക്കു ലോറികളുടെ പദവി ശരിയാക്കാനും ചരക്ക് ഗതാഗത ലൈസന്‍സ് നേടാനും ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മധ്യവര്‍ത്തികള്‍ക്കും ലോറികള്‍ വാടകക്ക് നല്‍കുന്നവര്‍ക്കും പൊതുഗതാഗത അതോറിറ്റി അനുവദിച്ച സാവകാശം ഇന്ന് അവസാനിച്ചു.കാലാവധിയുള്ള പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് രജിസ്‌ട്രേഷനുള്ള, മൂന്നര ടണ്ണില്‍ കൂടുതല്‍ ആകെ ഭാരമുള്ള ഒമ്പതില്‍ കൂടുതല്‍ ട്രക്കുകളും ലോറികളുമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കീഴിലെ ലോറികളുടെ രജിസ്‌ട്രേഷന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് […]