പുതുതായി അവതരിപ്പിച്ച സഊദി അറേബ്യ പേഴ്സണൽ വിസക്ക് ഒരു വർഷ കാലാവധി; കൂടുതൽ വിവരങ്ങൾ പുറത്ത്
റിയാദ്: സഊദി അറേബ്യ പുതുതായി അവതരിപ്പിച്ച ‘പേഴ്സണൽ വിസ’യുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. ഒരു വർഷ കാലാവധിയുള്ള വിസയിൽ പൗരന്മാർക്ക് വിദേശികളെ വിശുദ്ധ ഉംറ നിർവ്വഹിക്കാനായി കൊണ്ട് വരാനാകും. ഹജ്ജ്, ഉംറ മന്ത്രാലയമാണ് “വ്യക്തിഗത വിസ” നൽകുന്ന സേവനങ്ങൾ വ്യക്തമാക്കിയത്. ഇത് പൗരന്മാരെ അവരുടെ സുഹൃത്തുക്കളെ ഉംറ നിർവഹിക്കാൻ സഊദിയിലേക്ക് ക്ഷണിക്കാൻ പ്രാപ്തരാക്കുന്നു. ഒരേ സമയം നിരവധി അതിഥികൾക്കായി ഒന്നിൽ കൂടുതൽ അപേക്ഷകൾ സമർപ്പിക്കാനും തവണകളായോ അല്ലെങ്കിൽ ഒറ്റ തവണയിലോ രാജ്യത്ത് പ്രവേശിക്കാനും സാധ്യമാകുന്ന വിസകളാണ് […]