പ്രവാസികൾക്ക് ഏറെ ഉപകാരപ്പെട്ട ജിദ്ദ എയർപോർട്ട് ബസ് ഇനി നോർത്ത് ടെർമിനലേക്കും
ജിദ്ദ – നഗരമധ്യത്തില്‍നിന്ന് ജിദ്ദ എയര്‍പോര്‍ട്ട് ഒന്നാം നമ്പര്‍ ടെര്‍മിനലിലേക്ക് അടുത്ത കാലത്ത് ആരംഭിച്ച എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ബസ് സര്‍വീസ് വിമാനത്താവളത്തിലെ നോര്‍ത്ത് ടെര്‍മിനലിലേക്ക് ദീര്‍ഘിപ്പിച്ചതായി ജിദ്ദ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി അറിയിച്ചു.ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുമായും സാപ്റ്റ്‌കോയുമായും സഹകരിച്ചാണ് ജിദ്ദ ബലദ് കോര്‍ണിഷ് ബസ് സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും എക്‌സ്പ്രസ് ബസ് സര്‍വീസ് നടത്തുന്നത്. ബലദ് ബസ് സ്റ്റേഷനും ജിദ്ദ എയര്‍പോര്‍ട്ട് ബസ് സ്റ്റേഷനും പുറമെ ഫഌമിംഗോ മാള്‍, അല്‍അന്ദലുസ് മാള്‍, മദീന റോഡില്‍ ബഗ്ദാദിയ ഡിസ്ട്രിക്ട് […]














