യുഎഇയിൽ പൊതുഗതാഗതരംഗത്ത് വൻ മാറ്റങ്ങൾ 250 ഓടെ പൂർണ്ണമായും കാർബൺ രഹിത ഊർജ്ജത്തിലേക്ക്
യു.എ.ഇ: സുസ്ഥിരതാവർഷത്തോടനുബന്ധിച്ച്പൊതു ഗതാഗത രംഗം കാർബൺ രഹിതമാക്കുന്ന, ‘സീറോ എമിഷൻ പ്ലാൻ 2050’ അവതരിപ്പിച്ച് ദുബൈ റോഡ്ട്രാൻസ്പോർട്ട്അതോറിറ്റി. 2050 ഓടെ പൊതു ഗതാഗത രംഗം പൂർണമായും കാർബൺ മുക്തമാക്കാനാണ്പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ ഊർജിതമാക്കും. യു.എ.ഇ ആതിഥ്യംവഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെയും നെറ്റ്സീറോ എമിഷൻ 2050 സംരംഭത്തിന്റെയും ഭാഗമായാണ്പുതിയ പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ 2030 ഓടെ പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനത്തിലേക്ക്മാറ്റും. 2035ൽ ഇത് 20 ശതമാനമായും 2040ൽ 40 ശതമാനമായും […]













