യുഎഇയിൽ കനത്ത ചൂടുകാരണം ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചു
യുഎഇ: വേനൽ കനത്തതോടെ യു എ ഇയിൽ, ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യു എ ഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ […]













