ബത്ഹയിൽ മലയാളി പോക്കറ്റടിക്കിരയായി
റിയാദ്: മലയാളി ബത്ഹയിൽ പോക്കറ്റടിക്ക് ഇരയായി. ബുധനാഴ്ച വൈകിട്ട് ശരീരവേദനക്ക് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണിച്ചു മരുന്ന് വാങ്ങാൻ ഫർമസിയിൽ കയറുന്നതിനിടെയാണ് സംഭവം. പാന്റ്സിന്റെ കീശയിൽനിന്നും പഴ്സ് വലിച്ചെടുച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. പണം, ഇഖാമ, എ.ടി.എം കാർഡ് എന്നിവ നഷ്ടപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ആബിദ് തെക്കേകുടുക്കിൽ ആണ് കവർച്ചക്കിരയായത്. ഫാർമസിയിലെ സി.സി. ടി.വി ദൃശ്യം സഹിതം മുറബ്ബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നഷ്ടപ്പെട്ട പഴ്സ് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ 0594285543 എന്ന […]